സൗജന്യ റേഷന്‍ 92 ശതമാനം കാര്‍ഡുടമകള്‍ കൈപ്പറ്റി

post

പാലക്കാട് : കോവിഡ് 19 ലോക് ഡൗണ്‍ സാഹചര്യത്തില്‍ എല്ലാ വിഭാഗങ്ങള്‍ക്കുമായി അനുവദിച്ച സൗജന്യ റേഷന്‍ ഇതിനകം ജില്ലയില്‍ 92 ശതമാനം കാര്‍ഡുടമകളും കൈപ്പറ്റിയതായി ജില്ലാ സിവില്‍ സപ്ലൈസ് ഓഫീസര്‍ കെ.അജിത്കുമാര്‍ അറിയിച്ചു. ഏപ്രില്‍ ഒന്നു മുതലാണ് സൗജന്യ റേഷന്‍ നല്‍കിത്തുടങ്ങിയത്. എല്ലാ വിഭാഗങ്ങളിലുമായി ആകെ 7.47 ലക്ഷം കാര്‍ഡുടമകളാണ് ജില്ലയിലുള്ളത്. ഇതില്‍ ഇന്നലെവരെയുള്ള ( ഏപ്രില്‍11) കണക്കുകള്‍ പ്രകാരം 7,17,634 കാര്‍ഡുടമകള്‍ സൗജന്യ റേഷന്‍ വാങ്ങി.11,723 ഉപഭോക്താക്കള്‍ക്ക് ഭക്ഷ്യധാന്യക്കിറ്റുകള്‍ വിതരണം ചെയ്തു.സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യധാന്യക്കിറ്റുകള്‍ ജില്ലയിലെ 11,723 ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്തു. ഏപ്രില്‍ 9നാണ് ഭക്ഷ്യധാന്യക്കിറ്റുകളുടെ വിതരണം ആരംഭിച്ചത്. അന്ത്യോദയ അന്നയോജന വിഭാഗത്തിലുള്‍പ്പെട്ടവര്‍ക്കാണ് ആദ്യം ഭക്ഷ്യധാന്യക്കിറ്റുകള്‍ അതാത് റേഷന്‍ കടകള്‍ മുഖേന നല്‍കുന്നത്. ഇതുവരെ ഏറ്റവും കൂടുതല്‍ കിറ്റുകള്‍ വിതരണം ചെയ്തത് ചിറ്റൂര്‍ താലൂക്കിലാണ്. 3426 കിറ്റുകളാണ് നല്‍കിയത്.