പോളിമെർ ടെക്‌നോളജി ലാറ്ററൽ എൻട്രി ഡിപ്ലോമ സ്പോട്ട് അഡ്മിഷൻ

post

അടൂർ സർക്കാർ പോളിടെക്നിക് കോളജിലെ പോളിമെർ ടെക്‌നോളജി ലാറ്ററൽ എൻട്രി ( രണ്ടാം വർഷത്തിലേക്ക്) സ്പോട്ട് അഡ്മിഷൻ ജൂലൈ 15 ന് കോളജിൽ നടക്കും. രജിസ്ട്രേഷൻ രാവിലെ 9.30 മുതൽ 10.30 വരെ. പട്ടികവിഭാഗം/ഒഇസി പെടാത്തവർ സാധാരണ ഫീസിനു പുറമെ സ്‌പെഷ്യൽ ഫീസായി പതിനായിരം രൂപ കൂടി അടയ്ക്കണം. കോഷൻ ഡെപ്പോസിറ്റ് ആയിരം രൂപ. വെബ്‌സൈറ്റ് : www.polyadmission.org/let . ഫോൺ: 04734 231776.