ക്ലറിക്കൽ തസ്തികയിൽ ഒഴിവ്

കണ്ണൂർ ഗവ. എൻജിനീയറിങ്ങ് കോളജിൽ പി.ടി.എ ഓഫീസിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ക്ലറിക്കൽ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.കോമും രണ്ടുവർഷ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകർ ജൂലൈ 10 ന് രാവിലെ 10 മണിക്ക് അസ്സൽ രേഖകൾ സഹിതം പ്രിൻസിപ്പൽ മുൻപാകെ അഭിമുഖത്തിന് എത്തണം. വെബ്സൈറ്റ്: www.gcek.ac.in, ഫോൺ: 04972780226