ആധാർ അപ്ഡേഷൻ നടത്തണം

post

കേരള ഷോപ്സ് ആന്റ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡിലെ പെൻഷൻകാർ ഒഴികെയുള്ള അംഗങ്ങൾ അഡ്വാൻസ്ഡ് ഇൻഫർമേഷൻ ഇന്റർഫേസ് സിസ്റ്റം സോഫ്റ്റ് വെയറിലൂടെ ആധാർ അപ്ഡേഷൻ നടത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ആധാർ, പാൻ കാർഡ്, ബാങ്ക് പാസ്സ്ബുക്ക്, മൊബൈൽ നമ്പർ, ക്ഷേമനിധി അംഗത്വകാർഡ്, ഫോട്ടോ എന്നിവ സഹിതം അക്ഷയ കേന്ദ്രങ്ങൾ വഴിയോ സ്വന്തമായോ ജൂലൈ 31 നകം അപ്ഡേഷൻ നടത്താം. ഫോൺ: 0497 2706306