നവീകരിച്ച ടി കെ രാജു -പോലീസ് സ്റ്റേഷന്‍ റോഡ് ഉദ്ഘാടനം ചെയ്തു

കൂത്തുപറമ്പ് നഗരസഭയിലെ നവീകരിച്ച ടി.കെ.രാജു -പൊലീസ് സ്റ്റേഷന്‍ റോഡ് കെ പി മോഹനന്‍ എം എല്‍ എ നാടിന് സമര്‍പ്പിച്ചു. കൂത്തുപറമ്പ് നഗരസഭയുടെ 2024- 25 ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തനത് ഫണ്ടില്‍ നിന്ന് 30 ലക്ഷം രൂപയും കെ.പി മോഹനന്‍ എംഎല്‍എയുടെ ആസ്തി വികസനഫണ്ടില്‍ നിന്ന് 30 ലക്ഷം രൂപയും ചെലവഴിച്ചാണ് റോഡ് മെക്കാഡം ടാറിങ് നടത്തിയത്. കൂത്തുപറമ്പ് നഗരസഭാധ്യക്ഷ വി.സുജാത അധ്യക്ഷയായി. അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ കെ.വി.പ്രമോദന്‍ മുഖ്യാതിഥിയായി. നഗരസഭാ വൈസ് ചെയര്‍മാന്‍ വി.രാമകൃഷ്ണന്‍, സ്ഥിരം സമിതി അധ്യക്ഷരായ കെ.കെ.ഷമീര്‍, ലിജി സജേഷ്, കെ.വി.രജീഷ്, കെ.അജിത, എം.വി.ശ്രീജ, മുന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍.അജി, എന്‍ജിനീയര്‍ പി.സന്തോഷ് എന്നിവര്‍ സംസാരിച്ചു.