വിദ്യാകിരണം സ്‌കോളർഷിപ്പ് ദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായം അനുവദിക്കുന്ന സാമൂഹിക നീതി വകുപ്പിന്റെ വിദ്യാകിരണം സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ് മേഖലയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പുറമെ സ്വകാര്യ/ സ്വാശ്രയ/ഓട്ടോണമസ് സ്ഥാപനങ്ങളിൽ മെറിറ്റ് ക്വാട്ടയിൽ പ്രവേശനം നേടിയിട്ടുള്ള വിദ്യാർഥികൾക്കും സ്‌കോളർഷിപ്പിന് ഓൺലൈനായി അപേക്ഷിക്കാം. മെറിറ്റ് ക്വാട്ടയിൽ പ്രവേശനം നേടിയെന്നുള്ള സ്‌കൂൾ / കോളേജ് പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രം അപേക്ഷയോടൊപ്പം ഹാജരാക്കണം. അവസാന തീയതി ഡിസംബർ 31. ഫോൺ : 0468 2325168.