പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

post

പാലക്കാട് ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാൽ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ജൂണ്‍ 27 (വെള്ളി ) ന് ജില്ലയിലെ , അങ്കണവാടികള്‍, കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകൾ, നഴ്‌സറികള്‍, ട്യൂഷന്‍ സെന്ററുകള്‍,മദ്രസകൾ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ല കളക്ടർ അവധി പ്രഖ്യാപിച്ചു.പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെയുള്ള കോളെജുകൾക്ക് ഈ അവധി ബാധകമല്ല.മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കുന്നതല്ല.