ചുണ്ടങ്ങാപ്പൊയില്‍ സ്‌കൂളിനെ പുകയില രഹിതമായി പ്രഖ്യാപിച്ചു

post

എക്സൈസ്, ആരോഗ്യം, പൊതുവിദ്യാഭ്യസ വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ദിനചാരണത്തിന്റെ കണ്ണൂർ ജില്ലാ തല ഉദ്ഘാടനം നടന്നു. കൂത്തുപറമ്പ് ചുണ്ടങ്ങാപ്പൊയില്‍ ഗവ :ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന പരിപാടി കെ.പി മോഹനന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. മികച്ച ലഹരി വിമുക്ത പ്രവര്‍ത്തനം കാഴ്ച വെച്ച സ്‌കൂളിനുള്ള എക്സൈസ് വകുപ്പിന്റെ അവാര്‍ഡ് ചുണ്ടങ്ങാപ്പൊയില്‍ ഗവ :ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രധാനധ്യാപിക ശ്രീരഞ്ജിനി ഏറ്റുവാങ്ങി. പരിപാടിയില്‍ സ്‌കൂളിനെ പുകയില രഹിതമായി പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദ് അഫ്‌സല്‍ അധ്യക്ഷനായിരുന്നു. ഡെപ്യൂട്ടി ഡി എം ഒ ഡോ.കെ.ടി രേഖ ദിനാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരി നിമിഷ സുഖം, ജീവിത ദുഃഖം എന്ന വിഷയത്തില്‍ ജില്ലാ മാനസികാരോഗ്യ പരിപാടി സൈക്ക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ നിഖിത വിനോദ് ബോധവല്‍കരണ ക്ലാസിന് നേതൃത്വം നല്‍കി. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

വാര്‍ഡ് അംഗം ടി. ധനലക്ഷ്മി, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സതീഷ് കുമാര്‍, ജില്ലാ എഡ്യൂക്കേഷന്‍ ഓഫീസര്‍ പി.ശകുന്തള, ജില്ലാ മാനസികരോഗ്യ പരിപാടി നോഡല്‍ ഓഫീസര്‍ ഡോ. വീണ ഹര്‍ഷന്‍, കതിരൂര്‍ എഫ് എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ. വിനീത ജനാര്‍ദ്ദനന്‍, തലശ്ശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ സുബിന്‍ രാജ്, വിമുക്തി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സുജിത് തില്ലങ്കേരി, ചുണ്ടങ്ങാപ്പൊയില്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ കെ ബാലകൃഷ്ണന്‍, കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സെക്രെട്ടറി കെ.പ്രനില്‍, ആരോഗ്യ വകുപ്പ് ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍ വി എ ഷബീര്‍, ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസര്‍.ടി സുധീഷ്, ദേശീയ ആരോഗ്യ ദൗത്യം ജൂനിയര്‍ കണ്‍സല്‍ട്ടന്റ് ബിന്‍സി രവീന്ദ്രന്‍, പി ടി എ പ്രസിഡന്റ് എം വിനോദന്‍, എന്നിവര്‍ പങ്കെടുത്തു.