മുട്ടക്കോഴിയും കൂടും വിതരണം ചെയ്തു

കണ്ണൂർ അഴിക്കോട് ഗ്രാമ പഞ്ചായത്ത് വനിതാ കര്‍ഷകര്‍ക്ക് മുട്ടകോഴിയും കൂടും നല്‍കുന്ന പദ്ധതിയുടെ ഉദ്‌ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ് നിര്‍വഹിച്ചു. 15 സംരംഭകര്‍ക്കാണ് മുട്ടക്കോഴികളെയും കൂടും നല്‍കിയത്. ചെറുകിട കര്‍ഷകര്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ 19500 രൂപക്ക് 20 വലിയ കോഴിയും ഒരു കൂടും, 15000 രൂപക്ക് 20 ചെറിയ കോഴിയും കൂടും ലഭ്യമാക്കുന്നതാണ് പദ്ധതി. കുടുംബശ്രീ സി ഡി എസ് - മൃഗ സംരക്ഷണ വകുപ്പ് സി.ഇ.എഫ് ലോണ്‍ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. അഴീക്കോട് ഗ്രാമപഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷ കെ കെ മിനി അധ്യക്ഷയായി. വാര്‍ഡ് അംഗങ്ങളായ വിനോദ് കുമാര്‍, കെ. സത്യശീലന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പ്രീത തുടങ്ങിയവര്‍ പങ്കെടുത്തു.