ഇ-ഗ്രാന്റ്സ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം

post

2025-2026 അധ്യയന വര്‍ഷം സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് സ്‌കൂളുകളിലെ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്നതിന് സ്ഥാപനമേധാവികള്‍ ഇ-ഗ്രാന്റ്സ് 3.0 പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. അപേക്ഷകള്‍ ജൂലൈ 15നകം കണ്ണൂർ ജില്ലാ ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ക്ക് ലഭിക്കണം. ഫോണ്‍- 04972700357