ഇടുക്കിയിൽ അഗ്നിവീർ ആർമി റിക്രൂട്ട്മെന്റ് റാലി

തിരുവനന്തപുരം മുതൽ ഇടുക്കി വരെയുളള ഏഴ് ജില്ലകളിലെ ഉദ്യോഗാർഥികൾക്കായി അഗ്നിവീർ കരസേന റിക്രൂട്ട്മെന്റ് റാലി നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കും. ഇതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. സെപ്തംബറിന് മുൻപ് റാലി നടത്താനാണ് പദ്ധതി. എട്ടു ദിവസം നീണ്ടു നിൽക്കുന്ന റാലിയിൽ പ്രതിദിനം ആയിരത്തോളം ഉദ്യോഗാർഥികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂലൈ 15ന് മുൻപായി മുന്നൊരുക്കങ്ങൾ പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. കെ.എസ്.ആർ.ടി.സി എറണാകുളം, കോട്ടയം, തിരുവല്ല എന്നിവിടങ്ങളിൽ നിന്നും സ്പെഷ്യൽ സർവീസ് നടത്തും. ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗാണ് നോഡൽ ഓഫീസർ. യോഗത്തിൽ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.