പ്രീമെട്രിക് ഹോസ്റ്റലുകളിൽ റസിഡൻഷ്യൽ ട്യൂട്ടർച വാക്ക്-ഇൻ- ഇന്റർവ്യൂ ജൂൺ 30ന്

2025-26 അധ്യയന വർഷം ദേവികുളം താലൂക്കിൽ അടിമാലി പട്ടിക വർഗ വികസന ഓഫീസിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന അടിമാലി, മൂന്നാർ, മറയൂർ എന്നിവടങ്ങളിലെ ആറ് പ്രീമെട്രിക് ഹോസ്റ്റലുകളിൽ റസിഡൻഷ്യൽ ട്യൂട്ടർ തസ്തികയിൽ നിയമനത്തിന് അപേക്ഷിക്കാം.
2026 മാർച്ച് 31 വരെ കരാർ വ്യവസ്ഥയിലാണ് നിയമനം. പ്രതിമാസ വേതനം 18,000/- രൂപ.
ജൂൺ 30 രാവിലെ 11ന് പ്രാദേശിക അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികൾക്കായി അടിമാലി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസിൽ കൂടിക്കാഴ്ച നടത്തും. ബിരുദവും, ബിഎഡുമാണ് അടിസ്ഥാന യോഗ്യത. പ്രായ പരിധി 25 മുതൽ 40 വയസ് വരെ. പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന. ബിഎഡ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ഡി.എൽ.എഡ് (D.El.Ed) യോഗ്യത ഉള്ളവരെയും പരിഗണിക്കും. താൽപര്യമുള്ളവർ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 30 രാവിലെ 10.30 ന് ഹാജരാകണം.