സബ് കളക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം

ബിരുദധാരികളായ യുവതീ-യുവാക്കൾക്ക് തലശ്ശേരി സബ് കളക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാമിൽ പങ്കെടുക്കാൻ അവസരം. സബ് ഡിവിഷനിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളുടെ ഭാഗമായി പ്രവർത്തിക്കുന്നതിന് ഇതിലൂടെ അവസരം ലഭിക്കും. മൂന്ന് മാസമാണ് ഇന്റേൺഷിപ്പിന്റെ കാലാവധി. സ്റ്റൈപ്പ്ന്റ് ഉണ്ടായിരുക്കുന്നതല്ല. താത്പര്യമുള്ളവർ ജൂലൈ 10 നകം rdo-thalassery@kerala.gov.in എന്ന ഇമെയിൽ മുഖേന അപേക്ഷ സമർപ്പിക്കണം. ഫോൺ: 0490 2343500