അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒഴിവ്

post

കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ കറക്ഷണല്‍ ഹോമിലെ ലുനാറ്റിക്ക് പ്രിസണേഴ്സിനെ നിരീക്ഷിക്കുന്നതിനായി അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരെ നിയമിക്കുന്നു. എസ്.എസ്.എല്‍.സി പാസ്സായ, മെഡിക്കല്‍ കാറ്റഗറി ഷേപ്പ്-1 ആയ, 55 വയസ്സില്‍ താഴെയുള്ള വിമുക്തഭടന്‍മാര്‍ക്ക് അപേക്ഷിക്കാം. ജില്ലാ സൈനികക്ഷേമ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത എംപ്ലോയ്മെന്റ് രജിസ്റ്റേഷന്‍ കാര്‍ഡ്, വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 25 ന് വൈകുന്നേരം അഞ്ചിനകം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ അപേക്ഷ ലഭിക്കണം. ഫോണ്‍: 0497 2700069