ഐ.എച്ച്.ആര്‍.ഡി പി.ജി പ്രവേശനം

post

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ നെരുവമ്പ്രത്ത് പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജില്‍ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, എം.കോം ഫിനാന്‍സ് കോഴ്സുകളില്‍ കോളേജ് നേരിട്ട് പ്രവേശനം നടത്തുന്ന 50 ശതമാനം സീറ്റുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. http://www.ihrdadmission.org വഴിയോ കോളേജ് ഓഫീസില്‍ നേരിട്ടോ അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒ.ഇ.സി, ഒ.ബി.എച്ച്, ഫിഷര്‍മാന്‍ വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍: 0497 2877600, 8547005059