അന്താരാഷ്ട്ര യോഗാദിനം; യോഗാ സംഗമം സംഘടിപ്പിച്ചു

അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ പയ്യാമ്പലം ബീച്ചില്‍ യോഗാ സംഗമം സംഘടിപ്പിച്ചു. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, അസിസ്റ്റന്റ് കളക്ടര്‍ എഹ്തെദ മുഫസിര്‍, സിറ്റി പോലീസ് കമ്മീഷണര്‍ പി. നിധിന്‍രാജ്, നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ.സി അജിത്ത്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് ബീച്ച് പരിസരത്ത് തണല്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചു. തുടര്‍ന്ന് മട്ടന്നൂര്‍ ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച യോഗ ഡാന്‍സ് അരങ്ങേറി. 200 ലധികം ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു.