ഒഴിഞ്ഞുകിടക്കുന്ന ഫ്ലാറ്റുകൾ ഭൂരഹിതർക്ക്; ഒരാഴ്ചയ്ക്കകം രേഖകൾ ഹാജരാക്കണം

post

കൊല്ലം കോർപ്പറേഷൻ പരിധിയിലുള്ള സുനാമി ഫ്ലാറ്റുകളിൽ ആൾ താമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന 116 ഫ്ലാറ്റുകളിൽ നിന്നും അനുയോജ്യമായവ ഭൂ-ഭവനരഹിത പട്ടികയിലെ ഗുണഭോക്താക്കൾക്ക് അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിക്കുന്നതിന് നടപടി തുടങ്ങി. ഒഴിഞ്ഞുകിടക്കുന്നതായി കണ്ടെത്തിയ ഫ്‌ളാറ്റുകളുടെ വിവരങ്ങളുടെ പട്ടിക കൊല്ലം താലൂക്ക്, മുൻസിപ്പൽ കോർപ്പറേഷൻ, ഇരവിപുരം വില്ലേജ്, ശക്തികുളങ്ങര വില്ലേജ്, ബന്ധപ്പെട്ട സുനാമി ഫ്ലാറ്റുകൾ എന്നിവിടങ്ങളിൽ പതിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച് ഫ്ലാറ്റുകൾക്ക് അനുവാദ പത്രിക ലഭിച്ചവർ നോട്ടീസ് തീയതി മുതൽ ഏഴ് ദിവസത്തിനുള്ളിൽ രേഖകൾ സഹിതം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരാകണം. സമയപരിധിക്ക് ശേഷം സമർപ്പിക്കുന്ന രേഖകൾ പരിഗണിക്കില്ലെന്നും, രേഖകൾ ഹാജരാക്കാത്ത ഫ്ലാറ്റുകൾ അർഹരായ മറ്റ് ഗുണഭോക്താക്കൾക്ക് അനുവദിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു. ഫോൺ: 0474 2794002, 2794004.