ട്രാന്‍സ്‌ജെന്‍ഡര്‍ സഹായ പദ്ധതികളിലേക്ക് അപേക്ഷിക്കാം

post

സാമൂഹ്യനീതി വകുപ്പ് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പ്, ഹോസ്റ്റല്‍ ധനസഹായ പദ്ധതി, പ്രൊഫഷണല്‍ വിദ്യാഭ്യാസ ധനസഹായ പദ്ധതിയായ സഫലം, വിദൂര വിദ്യാഭ്യാസ ധനസഹായ പദ്ധതിയായ വര്‍ണം, വിവാഹ ധനസഹായ പദ്ധതി, ലിംഗമാറ്റ ശസ്ത്രക്രിയ, തുടര്‍ ചികിത്സാ ധനസഹായ പദ്ധതി എന്നിവയ്ക്ക് സുനീതി പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കാം. മത്സര പരീക്ഷകളില്‍ പരിശീലനം നല്‍കുന്ന യത്നം പദ്ധതി, അടിയന്തിര ഘട്ടങ്ങളില്‍ സഹായം നല്‍കുന്ന കരുതല്‍ പദ്ധതി എന്നിവയുടെ അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ എത്തിക്കണം. പദ്ധതികളുടെ വിശദവിവരങ്ങള്‍ www.sjd.kerala.gov.in വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍- 0497 2997811, 8281999015