പുതിയാപ്പറമ്പ് കുടുംബക്ഷേമ ഉപകേന്ദ്രം; കെട്ടിട നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

ചിറക്കൽ ഗ്രാമപഞ്ചായത്ത് പുതിയാപ്പറമ്പ് കുടുംബക്ഷേമ ഉപകേന്ദ്രം കെട്ടിട നിർമാണ പ്രവൃത്തി കെ.വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഹെൽപ്പ് സെന്റർ എന്ന നിലയിലാണ് കുടുംബ ക്ഷേമ ഉപകേന്ദ്രം നിർമിക്കുന്നത്. ജനങ്ങൾക്ക് വ്യായാമത്തിനുള്ള സൗകര്യം ആരോഗ്യകാര്യങ്ങളിൽ ഉപദേശം എന്നീ സേവനങ്ങളും ഒരുക്കുമെന്നും എം.എൽ.എ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി അധ്യക്ഷയായി.
ഗ്രാമീണ മേഖലയിലെ ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായി 15-ാം ധനകാര്യ കമ്മീഷൻ ഗ്രാൻഡിൽ ഉൾപ്പെടുത്തി 55 ലക്ഷം രൂപ ചെലവിട്ടാണ് ചിറക്കൽ ഗ്രാമ പഞ്ചായത്ത് കുടുംബക്ഷേമ ഉപകേന്ദ്രം നിർമിക്കുന്നത്. ആധുനിക സൗകര്യങ്ങളോട് കൂടിയ ഹെൽത്ത് ആന്റ് വെൽനസ് സെന്ററാണ് ഇവിടെ ഒരുങ്ങുന്നത്. ഓഫീസ്, പരിശോധനാ മുറി, പ്രതിരോധ കുത്തിവെപ്പ് മുറി, കാത്തിരിപ്പ് മുറി, ശുചിമുറികൾ തുടങ്ങിയ സൗകര്യങ്ങൾ കേന്ദ്രത്തിൽ ഉണ്ടാകും. കെട്ടിടം യാഥാർഥ്യമാകുന്നതോടെ പ്രദേശത്തെ ആരോഗ്യരംഗത്ത് വലിയ മുന്നേറ്റം സാധ്യമാകും.
കണ്ണൂർ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ, ചിറക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി അനിൽ കുമാർ, ചിറക്കൽ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളായ കെ വത്സല, ടി.കെ മോളി, എൻ ശശീന്ദ്രൻ, വാർഡ് മെമ്പർ സി.വി റീന, ചിറക്കൽ ഗ്രാമപഞ്ചായത്ത് മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു, ആർദ്രം നോഡൽ ഓഫീസർ ഡോ. സി.പി ബിജോയ്, സി.എച്ച്.സി അഴീക്കോട് ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. മിനി ശ്രീധരൻ, ടി.എം സുരേന്ദ്രൻ, കൊല്ലോൻ മോഹനൻ, കെ.എം ഗിരീഷ്കുമാർ, മുഹമ്മദ്കുഞ്ഞി, ടി.പി സായ് കിരൺ തുടങ്ങിയവർ സംസാരിച്ചു.