ശുചിത്വ മിഷന്‍ റീല്‍സ് മത്സരം

'എന്റെ കരുതല്‍ എന്റെ പരിസ്ഥിതിക്കായി' ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാന ശുചിത്വമിഷന്‍ റീല്‍സ് മത്സരം സംഘടിപ്പിക്കുന്നു. സ്വന്തം ആശയത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍മിച്ച, പരമാവധി ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള റീലുകളാണ് മത്സരത്തിന് തയ്യാറാക്കേണ്ടത്. ശുചിത്വ മിഷന്റെ ആശയങ്ങളുമായി പൊരുത്തപ്പെടുന്ന ഉള്ളടക്കമുള്ള മലയാളത്തില്‍ തയ്യാറാക്കിയ റീലുകള്‍ 9:16 പോര്‍ട്രേറ്റ് അനുപാതത്തില്‍ എം.പി.ഫോര്‍/ എ.വി.ഐ ഫോര്‍മാറ്റിലാണ് നിര്‍മിക്കേണ്ടത്. റീലുകള്‍ ജൂണ്‍ 27 ന് വൈകീട്ട് അഞ്ചിനകം 8281029802 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് അയക്കണം. സംസ്ഥാനതലത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന 10 റീലുകള്‍ക്ക് 10000 രൂപ വീതം സമ്മാനമായി നല്‍കും.