ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ചെമ്പഴന്തി ശ്രീനാരായണ അന്തര്‍ദേശീയ പഠന തീര്‍ഥാടനകേന്ദ്രം, പയ്യന്നൂര്‍ കെ.പി നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍, പെരിങ്ങോം ജി.എച്ച്.എസ്.എസ്, ജി എച്ച്.എസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പെരിങ്ങോം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം ഉണ്ണികൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കെ പി എന്‍ ആര്‍ എ പ്രസിഡന്റ് എം.വി കുഞ്ഞുരാമന്‍ അധ്യക്ഷനായി. റിട്ടയേര്‍ഡ് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ വി.വി പുഷ്പരാജന്‍ ക്ലാസ്സ് കൈകാര്യം ചെയ്തു. ജി.എച്ച്.എസ്.എസ് പ്രസിഡന്റ് ദിനേശ്, പെരിങ്ങോം സബ് ഇന്‍സ്‌പെക്ടര്‍ മെല്‍ബിന്‍ ജോസ്, കെ.പി.ആര്‍.എ സെക്രട്ടറി സുന്ദരന്‍ മാസ്റ്റര്‍, സ്‌കൂള്‍ എച്ച്.എം എം രജിത, സി പത്മനാഭന്‍, കെ.വി പ്രേമരാജന്‍, അജിത് കുമാര്‍ ത,കിടിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.