ഫോട്ടോഗ്രാഫർ പാനലിലേക്ക് അപേക്ഷിക്കാം

ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിന് ഫോട്ടോഗ്രാഫർമാരുടെ പാനൽ തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ സ്ഥിരതാമസക്കാരും ഡിജിറ്റൽ എസ്.എൽ.ആർ. അല്ലെങ്കിൽ മിറർലെസ് കാമറകൾ ഉപയോഗിച്ച് ഹൈ റസലൂഷൻ ചിത്രങ്ങൾ എടുക്കാൻ കഴിവുള്ളവരുമായിരിക്കണം അപേക്ഷകർ. വൈഫൈ കാമറ കൈവശമുള്ളവർക്കും ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിൽ കരാർ ഫോട്ടോഗ്രാഫറായോ പത്രസ്ഥാപനങ്ങളിൽ ഫോട്ടോഗ്രാഫറായോ സേവനം അനുഷ്ഠിച്ചവർക്കും മുൻഗണന. 2026 മാർച്ച് 31 വരെയായിരിക്കും പാനൽ കാലാവധി. അപേക്ഷയും അനുബന്ധരേഖകളും തപാലിലോ നേരിട്ടോ നൽകാം. ഇ-മെയിലിൽ അയയ്ക്കുന്നവ സ്വീകരിക്കില്ല. ഇടുക്കി ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാകരുത്. ഇതു തെളിയിക്കുന്ന പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് അഭിമുഖ സമയത്ത് ഹാജരാക്കണം.
ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് സഹിതമുള്ള അപേക്ഷ ജൂൺ 23 വൈകിട്ട് അഞ്ചിനകം ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, കുയിലിമല, ഇടുക്കി, പിൻ-685603 എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക് ഫോൺ: 04862 233036, 9496003211.