ലോക ഭക്ഷ്യസുരക്ഷാ ദിനം ആചരിച്ചു

post

അമിത വണ്ണവും ജീവിത ശൈലീ രോഗങ്ങളുടെ വര്‍ധനയും നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത മുന്‍നിര്‍ത്തി ലോക ഭക്ഷ്യസുരക്ഷാ ദിനം ആചരിച്ചു. തൊടുപുഴയില്‍ ഇടുക്കി ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരി ദിനാചരണം ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ടാക്‌സി മൈതാനത്ത് സംഘടിപ്പിച്ച പരിപാടിയില്‍ നഗരസഭ ചെയര്‍മാന്‍ കെ. ദീപക് ആശംസ അര്‍പ്പിച്ചു.  

 ദിനാചരണത്തോടനുബന്ധിച്ച് പെരുമ്പള്ളിച്ചിറ അല്‍ അസര്‍ കോളേജിലെ വിദ്യര്‍ഥികളുടെ ഫ്‌ലാഷ് മോബ് നടന്നു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം നടത്തി. മുതലക്കോടം ഹോളി ഫാമിലി നേഴ്‌സിങ് കോളേജ്, മുട്ടം ഗവണ്‍മെന്റ് കോളേജ് ഓഫ് നേഴ്‌സിങ്്, ബാലഗ്രാം ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍സ്റ്റിറ്റ്യൂട്ട് ആർട്സ് ആന്‍ഡ് സയന്‍സ് കോളേജ് എന്നീ കോളേജുകള്‍ ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്ക് ഇടുക്കി അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മിഷന്‍ ബൈജു പി. ജോസഫ് സമ്മാനം വിതരണം ചെയ്തു. ഭക്ഷ്യസുരക്ഷ ഓഫീസര്‍മാരായ ഡോ മിഥുന്‍ എം., ഡോ. രാഗേന്ദു എം., സ്‌നേഹ വിജയന്‍, മുതലക്കോടം നഴ്‌സിങ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജയന്‍ ജയിംസ് എന്നിവര്‍ പങ്കെടുത്തു.