പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

post

അരുന്ധതിയാര്‍, ചക്കിലിയന്‍, വേടന്‍, നായാടി, കളളാടി വിഭാഗക്കാര്‍ക്കായി പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭൂമി വാങ്ങല്‍, ഭവന നിര്‍മാണം, ഭവന പുനരുദ്ധാരണം, സ്വയംതൊഴില്‍, കൃഷി ഭൂമി, പഠനമുറി, ടോയ്‌ലറ്റ് നിര്‍മാണം, സ്വയംതൊഴില്‍ പരിശീലനം എന്നിവയ്ക്ക് അപേക്ഷിക്കാം. ഭൂമി വാങ്ങല്‍, ഭവന നിര്‍മാണം പദ്ധതികള്‍ക്ക് ലൈഫ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും പഠനമുറി പദ്ധതിക്ക് അഞ്ചു മുതല്‍ 12 ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കും അപേക്ഷിക്കാം. പഠനമുറിക്ക് മൂന്ന് ലക്ഷം രൂപ, ഭവന പുനരുദ്ധാരണം 2.5 ലക്ഷം രൂപ, സ്വയംതൊഴില്‍ പദ്ധതി മൂന്ന് ലക്ഷം രൂപ എന്നിങ്ങനെ അനുവദിക്കും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുളളില്‍ ഭവന നിര്‍മാണം / ഭവന പുനരുദ്ധാരണത്തിന് ധനസഹായം ലഭിച്ചവര്‍ അര്‍ഹരല്ല. പ്രായപരിധി 60. വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടരുത്. അപേക്ഷാ ഫോം ബ്ലോക്ക് / മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസില്‍ നിന്നും ലഭിക്കും. അവസാന തീയതി ജൂണ്‍ 30. ഫോണ്‍ : 0468 2322712.