ലഹരി വിരുദ്ധ ക്യാമ്പയിന് പേരും ലോഗോയും ക്ഷണിച്ചു

post

കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും  ദൂഷ്യഫലം ബോധ്യപെടുത്തുന്നതിനും കുടുംബശ്രീ പത്തനംതിട്ട ജില്ലാ മിഷനും ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍  കമ്മിറ്റിയും സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന് പേരും ലോഗോയും ക്ഷണിച്ചു. കുട്ടികളെ കളിയുമായി ബന്ധിച്ചു ലഹരിക്കെതിരായ അവബോധം സൃഷ്ടിക്കുക, എല്ലാ വാര്‍ഡുകളിലും കളികളങ്ങള്‍ തയ്യാറാക്കുക, കുട്ടികള്‍ക്ക് കളികളില്‍ ആഭിമുഖ്യം വളര്‍ത്തുക എന്നിവയാണ് ലക്ഷ്യം. വാര്‍ഡ്തലം മുതല്‍ കളികളങ്ങള്‍ ഒരുക്കി ഫുട്‌ബോള്‍, ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകള്‍ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ നടക്കും.  ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ടീമുകള്‍ രൂപീകരിക്കും. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, എഡിഎസ്, സ്‌കൂള്‍ പി ടി എ, റെസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവയുമായി ചേര്‍ന്നാണ് പദ്ധതി. കാമ്പയിന് പേരും ലോഗോയും പൊതുജനങ്ങള്‍ക്കും സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കും സമര്‍പ്പിക്കാം. അവസാന തീയതി ജൂണ്‍ 10 . വിലാസം : logocompetition602@gmail.com