ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു

post

പൊതുവിദ്യാലയങ്ങളില്‍ മികച്ച പഠനാന്തരീക്ഷം: മന്ത്രി വീണാ ജോര്‍ജ്

സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം കാരംവേലി സര്‍ക്കാര്‍ എല്‍ പി സ്‌കൂളില്‍ ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ഭാഷയും സാഹിത്യവാസനയും പരിപോഷിപ്പിക്കുന്ന മികച്ച പഠനാന്തരീക്ഷമാണ് പൊതുവിദ്യാലയങ്ങളിലേതെന്ന് മന്ത്രി പറഞ്ഞു. കുട്ടികളുടെ വ്യത്യസ്തമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കണം. ബാലസുരക്ഷ ഉറപ്പാക്കാന്‍ വനിതാ ശിശു വികസനവകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

പ്രവേശനോത്സവത്തിനു എത്തിയ കുട്ടികളുടെ ചിത്രം പതിച്ച സര്‍ട്ടിഫിക്കറ്റും എല്‍എസ്എസ് വിജയികള്‍ക്കുള്ള മൊമെന്റോയും മന്ത്രി വിതരണവും ചെയ്തു. 'ഉജ്ജ്വല ബാല്യം' ജേതാക്കളായ നന്ദന നായര്‍, ഹനാന്‍ റേച്ചല്‍ പ്രമോദ് എന്നിവരെ അനുമോദിച്ചു.


ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രാഹാം അധ്യക്ഷനായി. ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍ അജയകുമാര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബി ആര്‍ അനില, എസ്എസ്‌കെ ജില്ലാ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ റെനി ആന്റണി, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്റര്‍ പ്രവേശനോത്സവം

ഭിന്നശേഷി കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്റര്‍ ജില്ലാതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം പള്ളിക്കല്‍ ബഡ്സ് സെന്ററില്‍ നിര്‍വഹിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. ഭിന്നശേഷികുട്ടികളുടെ കഴിവുകള്‍ പരിപോഷിപ്പിക്കണമെന്ന് അദേഹം പറഞ്ഞു.


അടൂര്‍ മൂന്നാളത്ത് ആരംഭിച്ച ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്റര്‍ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനവും ഡെപ്യൂട്ടി സ്പീക്കര്‍ നിർവഹിച്ചു. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികളുടെ മാനസിക ഉല്ലാസത്തിന് ബഡ്സ് സ്‌കൂള്‍ സഹായകമാണ്. രക്ഷകര്‍ത്താക്കളും അധ്യാപകരും നല്‍കുന്ന സ്നേഹവും പരിചരണവും ഭിന്നശേഷി കുട്ടികളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന് അദേഹം പറഞ്ഞു.

പള്ളിക്കല്‍ ബഡ്സ് സെന്ററില്‍ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സുശീലാ കുഞ്ഞമ്മകുറുപ്പ് അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ്. ആദില മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മനു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ. പി സന്തോഷ്, പി.ബി. ബാബു, അഡ്വ. ആര്യ വിജയന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.ജീ ജഗദീശന്‍, സിന്ധു ജയിംസ്, ഷീന റെജി, അംഗങ്ങളായ സുപ്രഭ, പ്രമോദ്, യമുന മോഹന്‍, ശ്രീജ, രഞ്ജിനി കൃഷ്ണകുമാര്‍, ജില്ലാ ആസൂത്രണ സമിതി അധ്യക്ഷന്‍ അജിത് എന്നിവര്‍ പങ്കെടുത്തു.


അടൂര്‍ മൂന്നാളം ബഡ്സ് സെന്ററിൽ നടന്ന ചടങ്ങിൽ അടൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ് അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ അജി പി വര്‍ഗീസ്, ബീന ബാബു, വരിക്കോലില്‍ രമേഷ് കുമാര്‍, ശോഭാ തോമസ്, കൗണ്‍സിലര്‍മാരായ അപ്സര സനല്‍, രജനി രമേശ്, ശ്രീജ ആര്‍ നായര്‍, ബിന്ദു കുമാരി, സിന്ധു തുളസീധരക്കുറുപ്പ്, അനിതദേവി, മഹേഷ്‌കുമാര്‍, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ എസ്. ആദില, സിഡിഎസ് ചെയര്‍പേഴ്സണ്‍ വത്സല പ്രസന്നന്‍ എന്നിവര്‍ പങ്കെടുത്തു.