തോട്ടപ്പള്ളി പൊഴി മുറിക്കൽ : ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ചു

post

ആലപ്പുഴ ജില്ലയിൽ മഴ കനക്കുന്ന സാഹചര്യത്തിൽ തോട്ടപ്പള്ളി പൊഴി മുറിക്കുന്നതുമായി ബന്ധപ്പെട്ട പ്രാരംഭഘട്ട പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ അലക്സ്‌ വർഗീസ് പൊഴിമുഖം സന്ദർശിച്ചു. പൊഴി മുറിക്കുന്നതോടെ മാത്രമേ കിഴക്കൻ മേഖലകളിൽ നിന്നും കുട്ടനാട്ടിൽ എത്തുന്ന വെള്ളം കടലിലേക്ക് ഒഴുക്കി കളയാൻ സാധിക്കൂ.ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ കളക്ടർ ജലസേചന വകുപ്പിന് നൽകി.

പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ എസ് സുദർശനൻ, പഞ്ചായത്തംഗങ്ങളായ പ്രസന്ന കുഞ്ഞുമോൻ, എം ശ്രീദേവി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ സി പ്രേംജി, അമ്പലപ്പുഴ തഹസിൽദാർ എസ് അൻവർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവരും സന്ദർശനത്തിൽ കളക്ടറോടൊപ്പമുണ്ടായിരുന്നു.കൂടാതെ പുന്നപ്രയിലെ കടൽക്ഷോഭ ഭീഷിണി അഭിമുഖീകരിക്കുന്ന  പ്രദേശങ്ങളിലും കളക്ടർ സന്ദർശനം നടത്തി. പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ജി സൈറസും കളക്ടർക്ക് ഒപ്പം ഉണ്ടായിരുന്നു.