വെറ്ററിനറി സര്‍ജന്‍ തസ്തികയിൽ നിയമനം

മൃഗസംരക്ഷണവകുപ്പ് പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് വെറ്ററിനറി സര്‍ജനെ താല്‍ക്കാലികമായി തിരഞ്ഞെടുക്കുന്നു. പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തിലേക്കാണ് നിയമനം. ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ മേയ് 24 ന് പകല്‍ 12 മുതല്‍ ഒന്നു വരെയാണ് അഭിമുഖം. യോഗ്യത: ബിവിഎസ്സി ആന്റ് എഎച്ച്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍. ഫോണ്‍: 0468 2322762