സര്‍ക്കാര്‍ ഓഫീസുകളിലെ കമ്പ്യൂട്ടര്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായവുമായി അസാപ്

പത്തനംതിട്ട: റീബൂട്ട് കേരള ഹാക്കത്തണ്‍ പദ്ധതിയുടെ ഭാഗമായി അസാപ് സംഘം ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളിലെ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ജില്ലാ കളക്ടര്‍ പി. ബി. നൂഹുമായി ചര്‍ച്ച നടത്തി. വിവിധ പ്രശ്‌നങ്ങളെ തിരഞ്ഞെടുത്ത് മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്തു.
ജില്ലയിലെ 11 പോളി ടെക്‌നിക്, എഞ്ചിനീയറിംഗ് കോളജുകളെ തിരഞ്ഞെടുത്ത് ഹാര്‍ഡ് വെയര്‍, സോഫ്റ്റ് വെയര്‍ പ്രശ്‌നങ്ങളെ പരിഹരിക്കാനാണ് റീബൂട്ട് കേരള ഹാക്കത്തണ്‍ പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി ഹാര്‍ഡ് വെയര്‍, സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ട് 36 മണിക്കൂര്‍ വരെ നീണ്ട മത്സരങ്ങള്‍ സംഘടിപ്പിക്കും. വിജയികള്‍ക്ക് സമ്മാനം നല്‍കുകയും മത്സരങ്ങളില്‍ പങ്കെടുക്കുന്നവരെ ഉപരിപഠനത്തിനായി സഹായിക്കാനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
ജില്ലാ അസാപ്പ് പ്രോഗ്രാം മാനേജര്‍മാരായ പ്രദീപ് ജോര്‍ജ്, റിഷു എബ്രഹാം, കെ. ശ്രീജിത്ത്, തസ്‌നീം നിസാര്‍, ബെന്‍സി വര്‍ഗീസ്, ജിനോയ് ജോര്‍ജ്, പ്രിയ ലെനിന്‍, ജെസ്റ്റിന്‍ ജോസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.