വിലക്കുറവുമായി കണ്‍സ്യൂമര്‍ഫെഡ് സ്‌കൂള്‍ വിപണി സ്റ്റാള്‍

post

കണ്‍സ്യൂമര്‍ ഫെഡിന്റെ സ്‌കൂള്‍ വിപണി സ്റ്റാള്‍ ജനശ്രദ്ധ നേടി. ഇതുവഴി ഉപഭോക്താക്കൾക്ക് വിലക്കുറവില്‍ പഠനോപകരണം വാങ്ങാന്‍ സാധിക്കും. ബുക്ക്, ബാഗ്, പേന, പേപ്പര്‍, കുട, സ്‌കെയില്‍, സ്‌കൂള്‍ ബോക്‌സ്, വാട്ടര്‍ ബോട്ടില്‍, പെന്‍സില്‍ തുടങ്ങി കുട്ടികള്‍ക്ക് വേണ്ടതെല്ലാം പൊതു വിപണിയെ അപേക്ഷിച്ച് വിലക്കുറവില്‍ ഒരു കുടകീഴില്‍ ലഭ്യമാണെന്നതാണ് സ്റ്റാളിന്റെ പ്രത്യേകത. വമ്പന്‍ വിലക്കുറവിന് പുറമേ ഗുണമേന്മയുള്ള ഉല്‍പ്പന്നവും വിപണിയിലെത്തിച്ച കണ്‍സ്യൂമര്‍ഫെഡ് സ്റ്റാളില്‍ വന്‍തിരക്കാണ്.