എന്റെ കേരളം എക്‌സിബിഷൻ ഒഴികെ എല്ലാ പരിപാടികളും മാറ്റിവെച്ചു

post

ഓപറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ മന്ത്രിസഭാ തീരുമാനം അനുസരിച്ച് കണ്ണൂർ ജില്ലയിലെ 'എന്റെ കേരളം' മേളയിലെ എക്‌സിബിഷൻ ഒഴികെ എല്ലാ അനുബന്ധ പരിപാടികളും കലാസാംസ്‌കാരിക പരിപാടികളും മാറ്റിവെച്ചതായി സംഘാടക സമിതി ജനറൽ കൺവീനറായ ജില്ലാ കലക്ടർ അരുൺ കെ വിജയൻ അറിയിച്ചു.