മൃഗസംരക്ഷണവകുപ്പ് റീബിൽഡ് കേരള ഇനിഷ്യേറ്റീവ്; വിവിധ തസ്തികകളിൽ അഭിമുഖം

മൃഗസംരക്ഷണവകുപ്പ് റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ വെറ്ററിനറി കേന്ദ്രം നടപ്പാക്കുന്ന മൊബൈൽ സർജറി യൂണിറ്റിലേക്ക് എം.എസ്.യു യു.ജി, എം.എസ്.യു പി.ജി വെറ്റ് തസ്തികയിലേക്ക് ഉദ്യോഗാർഥികളെ താൽക്കാലികമായി തിരഞ്ഞെടുക്കുന്നു. ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ മെയ് 12ന് പകൽ 12 മുതൽ ഒന്നുവരെയാണ് എം.എസ്.യു യു.ജി തസ്തികയിലേക്കുള്ള അഭിമുഖം. യോഗ്യത: ബിവിഎസ്സി ആന്റ് എഎച്ച്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ. ഫോൺ: 0468 2322762.
എം.എസ്.യു പി.ജി വെറ്റ് തസ്തികയിലേക്ക് മെയ് 12ന് ഉച്ചയ്ക്ക് രണ്ടിനാണ് അഭിമുഖം. യോഗ്യത: ബിവിഎസ്സി ആന്റ് എഎച്ച്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ, വെറ്ററിനറി സർജറിയിലുളള ബിരുദാനന്തര ബിരുദം.
വെറ്ററിനറി സർജൻ അഭിമുഖം 12ന്
കോന്നി ബ്ലോക്കിൽ നടപ്പാക്കുന്ന മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് വെറ്ററിനറി സർജനെ താൽക്കാലികമായി തിരഞ്ഞെടുക്കുന്നു. ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ മെയ് 12ന് രാവിലെ 11 മുതൽ 12 വരെയാണ് അഭിമുഖം. യോഗ്യത: ബിവിഎസ്സി ആന്റ് എഎച്ച്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ. ഫോൺ: 0468 2322762