രോഗം സ്ഥിരീകരിച്ച പെണ്‍കുട്ടിക്കൊപ്പം യാത്ര ചെയ്തവര്‍ വിവരം അറിയിക്കണം

post

പത്തനംതിട്ട: പത്തനംതിട്ടയില്‍ കോവിഡ്-19 സ്ഥിരീകരിച്ച പെണ്‍കുട്ടിക്കൊപ്പം ഒരേ കംപാര്‍ട്ട്മെന്‍റില്‍ യാത്ര ചെയ്ത കോട്ടയം ജില്ലയിലുള്ളവര്‍ കളക്ടറേറ്റിലെ കൊറോണ കണ്‍ട്രോള്‍ റൂമില്‍ (1077) ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.  മാര്‍ച്ച് 15ന് രാവിലെ 9.15ന് നിസ്സാമുദ്ദീനില്‍ നിന്ന് പുറപ്പെട്ട മംഗള ലക്ഷദ്വീപ് എക്സ്പ്രസിലെ എസ്-9 കോച്ചില്‍ യാത്ര ചെയ്ത പെണ്‍കുട്ടി 17ന് രാവിലെ 11നാണ് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്.

അന്ന് ഉച്ചകഴിഞ്ഞ് 2.45ന് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ശബരി എക്സ്പ്രസില്‍ ജനറല്‍ കംപാര്‍ട്ട്മെന്‍റില്‍ യാത്രചെയ്ത് കോട്ടയം വഴി ചെങ്ങന്നൂരില്‍ എത്തുകയായിരുന്നു.