കര്‍മ്മനിരതരായി കണ്‍സ്യൂമര്‍ ഫെഡ് : അവശ്യ ഭക്ഷ്യവസ്തുക്കള്‍ ജനങ്ങളിലേക്ക്

കാസര്‍കോട് : കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിനായി സമ്പൂര്‍ണ്ണമായും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും അതിരാവിലെ തന്നെ ജോലിക്കെത്തുന്ന കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാര്‍. ജീവന്‍ രക്ഷാമരുന്നുകളും അവശ്യ ഭക്ഷ്യസാധനങ്ങളും നീതി മെഡിക്കല്‍ സ്റ്റോറുകള്‍ വഴിയും ,ത്രിവേണി നീതി സ്റ്റോറുകള്‍ വഴിയും മാത്രം വിറ്റഴിച്ചിരുന്ന കണ്‍സ്യൂമര്‍ ഫെഡ് സംവിധാനം ഹോം ഡെലിവറി, ഓണ്‍ലൈന്‍ വ്യാപാരം എന്നീ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കി ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് ഇല്ലാത്ത പ്രദേശങ്ങളില്‍ മൊബൈല്‍ ത്രിവേണി വാഹനത്തിലൂടെ ഭക്ഷണ സാധനങ്ങളുടെ കിറ്റുകള്‍ പ്രാദേശികമായി വിതരണം ചെയ്യുന്നുണ്ട്.
കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബ്, വിവിധ ജില്ലകളിലെ ഡയറക്ടര്‍മാര്‍ എന്നിവരും പാക്കിങ്ങ് വിഭാഗം തൊഴിലാളികള്‍ മുതല്‍ മാനേജിങ്ങ് ഡയറക്ടര്‍ വരെയുള്ള മുഴുവനാളുകളും കര്‍മ്മനിരതരായി ജനങ്ങളിലേക്ക് എത്തുകയാണ്.