തോട്ടപ്പുഴശ്ശേരിയിൽ പോഷണ്‍ പക്വാഡ സംഘടിപ്പിച്ചു

വനിതാ ശിശുവികസന വകുപ്പും ഐസിഡിഎസ് കോയിപ്രവും സംയുക്തമായി സംഘടിപ്പിച്ച പോഷണ്‍ പക്വാഡ 2025 ന്റെ ഉദ്ഘാടനം പത്തനംതിട്ട ജില്ലയിലെ തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ ആര് കൃഷ്ണകുമാര്‍ നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായി അനീമിയ ബോധവല്‍ക്കരണ ക്ലാസ്സ്, ന്യൂട്രീഷന്‍
എക്സിബിഷന്, എച്ച് ബി പരിശോധന ക്യാമ്പ് എന്നിവ നടത്തി. വൈസ് പ്രസിഡന്റ് സിസിലി തോമസ്, സ്ഥിരം സമിതി അധ്യക്ഷരായ റീന തോമസ്, ലതാ ചന്ദ്രന്, ജെസ്സി മാത്യു, സിഡിപിഒ ജി ബിന്ദു, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ആര് ശ്രീലേഖ , എന്‍എന്‍എം കോഡിനേറ്റര്‍ ബിബിന്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.