അങ്കണവാടി കം ക്രഷ് ഉദ്ഘാടനം ചെയ്തു

ഇലന്തൂർ ഐസിഡിഎസ് പ്രോജക്ടിലെ അങ്കണവാടി കം ക്രഷ് ഉദ്ഘാടനം ചെന്നീർക്കര മാത്തൂരിൽ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് തോമസ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അഭിലാഷ് വിശ്വനാഥൻ, രാജേഷ് കുമാർ, വികസന സ്ഥിരം സമിതി ചെയർമാൻ രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.