ജൈവവൈവിധ്യ കോൺഗ്രസ് സംഘടിപ്പിച്ചു

post

സംസ്ഥാന ജൈവവൈവിധ്യ ബോർഡും വിദ്യാഭ്യാസ വകുപ്പും സംഘടിപ്പിച്ച വിദ്യാർത്ഥികളുടെ ജൈവവൈവിധ്യ കോൺഗ്രസ് തിരുവല്ലയിൽ മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ അനു ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ബി. ആർ അനില അധ്യക്ഷയായി. ജൈവവൈവിധ്യ കോർഡിനേഷൻ കമ്മിറ്റി അംഗം ഡോ. മാത്യു കോശി പുന്നക്കാട് , ജില്ലാ കോർഡിനേറ്റർ അരുൺ സി. രാജൻ, കോട്ടയം ജില്ലാ കോർഡിനേറ്റർ ഡോ. തോംസൺ ഡേവിസ, തിരുവല്ല അസിസ്റ്റന്റ് എജ്യുക്കേഷൻ ഓഫീസർ വി. കെ മിനി കുമാരി, കോഴഞ്ചേരി അസിസ്റ്റന്റ് എജുക്കേഷൻ ഓഫീസർ പി. ഐ അനിത, ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം അധ്യാപിക ഡോ. കെ. ഷീജ എന്നിവർ പങ്കെടുത്തു.

ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാ​ഗമായി വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാന-ജില്ലാതലത്തിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി പ്രോജക്ട് അവതരണം , പെൻസിൽ - ജലഛായ ചിത്രരചനാമത്സരം, പുരയിട ജൈവവൈവിധ്യ സംരക്ഷണം എന്നിവയും ശാസ്ത്ര വിഷയങ്ങളിലെ ബിരുദ ബിരുദാനന്തര വിദ്യാർഥികൾക്ക് പ്രോജക്ട് അവതരണവും സംഘടിപ്പിക്കും.