വെർച്വൽ ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു

വിജ്ഞാന കേരളത്തിന്റെ നേതൃത്വത്തിൽ കല്ലുപ്പാറ കോളേജ് ഓഫ് എൻജിനീയറിങ്ങിൽ ഏപ്രിൽ അഞ്ചിന് രാവിലെ 9.30 ന് വെർച്വൽ ജോബ് ഡ്രൈവ് നടത്തും. ഡിഡബ്ല്യൂഎംഎസ് പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് പങ്കെടുക്കാം. പ്രവർത്തി പരിചയം ഇല്ലാത്തവരെയും പരിഗണിക്കും. തൊഴിലവസരങ്ങൾ, പരിശീലനം എന്നിവ സംബന്ധിച്ച വിവരങ്ങൾക്ക് അതത് ജോബ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ അറിയിച്ചു. തിരുവല്ല (പുളിക്കീഴ് ബ്ളോക്ക് പഞ്ചായത്ത് ഓഫീസ്)-8714699500, ആറന്മുള (കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസ്)- 8714699495, കോന്നി (സിവിൽ സ്റ്റേഷൻ) - 8714699496, റാന്നി ( റാന്നി ബ്ളോക്ക് പഞ്ചായത്ത് ഓഫീസ്)- 8714699499, അടൂർ (പറക്കോട് ബ്ളോക്ക് പഞ്ചായത്ത് ഓഫീസ്)- 8714699498.