ശുചിത്വ പ്രഖ്യാപനവുമായി തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത്

മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് ശുചിത്വ പ്രഖ്യാപനവും സന്ദേശ വിളംബര റാലിയും നടത്തി. പ്രസിഡന്റ് ആർ കൃഷ്ണകുമാർ ഹരിത പഞ്ചായത്തായി പ്രഖ്യാപിച്ചു. ഘടകസ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, അങ്കണവാടികൾ എന്നിവയ്ക്ക് ഹരിതകേരള മിഷൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് സിസിലി തോമസ് അധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർപേഴ്സൺ ജെസ്സി മാത്യു, അംഗങ്ങളായ റെൻസൺ കെ രാജൻ, റീന തോമസ്, ലത ചന്ദ്രൻ, സെക്രട്ടറി വി സുമേഷ്കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ശിവകുമാരി തുടങ്ങയിവർ പങ്കെടുത്തു.
പെരിങ്ങര ഇനി ഹരിത പഞ്ചായത്ത്
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി പെരിങ്ങര ഗ്രാമപഞ്ചായത്തിനെ ഹരിത പഞ്ചായത്തായി പ്രഖ്യാപിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ അനു പ്രഖ്യാപനം നടത്തി. ചാത്തൻകേരി കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ മികച്ച മാലിന്യ സംസ്കരണ പ്രവർത്തനം നടത്തിയവർക്ക് ഉപഹാരം നൽകി.
പഞ്ചായത്തിലെ മുഴുവൻ ഓഫീസുകൾ, അങ്കണവാടികൾ, അയൽക്കൂട്ടങ്ങൾ എന്നിവ ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിച്ചിരുന്നു. 'ഇനി ഞാൻ ഒഴുകട്ടെ' മൂന്നാംഘട്ട ക്യാമ്പയിനിന്റെ ഭാഗമായി ജലാശയ ശുചീകരണവും മാലിന്യ ശേഖരണത്തിന് ബോട്ടിൽ ബൂത്ത്, ബിൻ എന്നിവ സ്ഥാപിച്ചതായും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് പറഞ്ഞു.