വാദ്യോപകരണങ്ങൾ വിതരണം ചെയ്തു

post

കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി സ്വരലയ ശിങ്കാരിമേള ട്രൂപ്പിന് വാദ്യോപകരണങ്ങൾ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വിതരണം ചെയ്തു. പ്രസിഡന്റ് ചുമതല വഹിക്കുന്ന ബിജോ പി മാത്യു അധ്യക്ഷനായി. അംഗങ്ങളായ സോണി കൊച്ചുതുണ്ടിയിൽ, ബിജിലി പി ഈശോ , സാലി ഫിലിപ്പ്, ടി ടി വാസു, സുനിത ഫിലിപ്പ്, സുമിത ഉദയകുമാർ, ഗീതു മുരളി, അസിസ്റ്റന്റ് സെക്രട്ടറി പി രേണു എന്നിവർ പങ്കെടുത്തു.