ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു

മാലിന്യമുക്ത നവകേരള പദ്ധതിയുടെ ഭാഗമായി പെരിങ്ങര ഗ്രാമപഞ്ചായത്ത് വേങ്ങൽ വേളൂർ മുണ്ടകം റോഡിനു സമീപം ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു. പ്രസിഡന്റ് എബ്രഹാം തോമസ് ഉദ്ഘാടനം നിർവഹിച്ചു. ഉപയോഗശേഷം പ്ലാസ്റ്റിക്ക് ബോട്ടിലുകൾ വലിച്ചെറിയുന്നത് ഒഴിവാക്കാൻ 15 വാർഡുകളിലും ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് ഷീനാ മാത്യു, അംഗങ്ങളായ ജയ എബ്രഹാം, എം സി ഷൈജു, ശാന്തമ്മ ആർ നായർ , സനൽകുമാരി, സൂസൻ വർഗീസ്, ചന്ദ്രു കുമാർ, മാത്തൻ ജോസഫ്, ടി വി വിഷ്ണു നമ്പൂതിരി, അശ്വതി രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.