പന്തളം എന്‍എസ്എസ് പോളിടെക്നിക് ഹരിത കലാലയമായി പ്രഖ്യാപിച്ചു

മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനുമായി ബന്ധപ്പെട്ട് പന്തളം എന്‍എസ്എസ് പോളിടെക്നികിനെ ഹരിത കലാലയം ആയി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് പ്രഖ്യാപിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എന്‍ കെ ശ്രീകുമാര്‍ അധ്യക്ഷനായി. കോളജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ പ്രീത, ഹരിത കേരളം മിഷന് ജില്ലാ കോഡിനേറ്റര്‍ ജി അനില്‍കുമാര്‍, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ ദിലീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.