ഉപഭോക്തൃ അവകാശ ദിനാചരണം; ജില്ലാതല സെമിനാർ സംഘടിപ്പിച്ചു

post

ലോക ഉപഭോക്തൃ അവകാശ ദിനാചരണത്തിന്റെ ഭാഗമായിപൊതുവിതരണ ഉപഭോക്തൃ കാര്യവകുപ്പ് സംഘടിപ്പിച്ച ജില്ലാതല സെമിനാർ കല്യാശ്ശേരിയിൽ എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഉപഭോക്താവിനെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ്പരിപാടി സംഘടിപ്പിച്ചത്. താവം കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ അധ്യക്ഷനായി. 'ഉപഭോക്താക്കളുടെ അവകാശങ്ങൾ' എന്ന വിഷയത്തിൽ കണ്ണൂർ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ അംഗം കെ.പി സജീഷ് വിഷയാവതരണം നടത്തി. 'സുസ്ഥിര ജീവിതശൈലിയിലേക്കുള്ള ശരിയായ മാറ്റം' എന്ന വിഷയത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അംഗം ടി.കെ ദേവരാജൻ സംസാരിച്ചു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ പത്മിനി, ജില്ലാ സപ്ലൈ ഓഫീസർ ജി സുമ, കണ്ണൂർ സി ഡി ആർ സി അസിസ്റ്റന്റ് രജിസ്ട്രാർ കെ.ജി മനു, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ സുനിൽകുമാർ, കണ്ണൂർ താലൂക്ക് സപ്ലൈ ഓഫീസർ എം സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.