ഇന്നോവേഷൻ ക്ലസ്റ്റർ ഏകദിന ശില്പശാല സംഘടിപ്പിച്ചു

post

പറക്കോട് ബ്ലോക്ക് പഞ്ചായത്തിൽ ഇന്നോവേഷൻ ക്ലസ്റ്റർ ഏകദിന ശില്പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി. സരസ്വതിയുടെ അധ്യക്ഷതയിൽ പ്രസിഡന്റ് മണിയമ്മ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രജീഷ് ആർ നാഥ്, ജനകീയസൂത്രണം ജില്ലാ ഫെസിലിറ്റേറ്റർ അജീഷ്, കെ-ഡിസ്‌ക് കോൺസൾട്ടന്റ് എം കെ വാസു, ബ്ലോക്ക് കോർഡിനേറ്റർ ബെൽരാജ്, ജില്ല കോർഡിനേറ്റർ അശ്വതി ഷാജി, വിഷയ വിദഗ്ധർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ ശില്പശാലയിൽ പങ്കെടുത്തു.