പട്ടികജാതി മൈക്രോപ്ലാൻ ജില്ലാ കളക്ടർക്ക് കൈമാറി

post

മെഴുവേലി ഗ്രാമപഞ്ചായത്തിലെ പട്ടികജാതി കുടുംബങ്ങളുടെ മൈക്രോപ്ലാൻ ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണന് കൈമാറി. മെഴുവേലി ഗ്രാമപഞ്ചായത്തിലെ 13 വാർഡുകളിലായി 884 കുടുംബങ്ങളുടെ മൈക്രോ പ്ലാനും 64 സെറ്റിൽമെന്റ് പ്ലാനുകളും ആണ് തയ്യാറാക്കിയത്. വാർഡ് തിരിച്ചുള്ള കുടുംബങ്ങളുടെ വിവരങ്ങളാണ് ഉള്ളത്. വീട്, ജനസംഖ്യ, വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, സാങ്കേതിക വൈദഗ്ദ്ധ്യം, സ്ത്രീയുടെ അനുപാതം, നാട്ടിലില്ലാത്തവർ, കൃഷി ചെയ്യുവാൻ താല്പര്യമുള്ളവർ തുടങ്ങിയവയോടൊപ്പം പൊതുവായി കാണുന്ന പ്രശ്നങ്ങൾ പ്രത്യേകം ക്രമീകരിച്ചിരിക്കുന്നു. 64 സെറ്റിൽമെന്റുകളുടെയും സെറ്റിൽമെന്റ് പ്ലാനും ഓരോ സെറ്റിൽമെന്റിനോടൊപ്പം അതിൽ ഉൾപ്പെടുന്ന കുടുംബങ്ങളുടെ മൈക്രോ പ്ലാനും ഉണ്ട്.

ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ നിന്നും ഏഴ് ലക്ഷം രൂപ ചെലവഴിച്ചാണ് മൈക്രോപ്ലാൻ തയ്യാറാക്കിയത്. കഴിഞ്ഞ ഫെബ്രുവരി 25 ന് പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രി ഒ ആർ കേളു ഓൺലൈൻ ആയി നാടിന് സമർപ്പിച്ചിരുന്നു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ആർ.അജയകുമാർ, ജിജി മാത്യു, ലതകുമാരി, ഡിപിസി അംഗങ്ങളായ രാജി ചെറിയാൻ, സാറ തോമസ്, രാജി പി രാജപ്പൻ, മുൻ എം എൽ എ കെ സി രാജഗോപാൽ, ജില്ലാ പ്ലാനിങ് ഓഫീസർ എ എസ് മായ, ജില്ലാപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ആർ അജിത്കുമാർ ആർ, മെഴുവേലി ഗ്രാമ പഞ്ചായത്ത് അംഗം വിനോദ്, കുടുംബശ്രീ ജില്ലാ മിഷൻ കോഓഡിനേറ്റർ എസ് ആദില എന്നിവർ പങ്കെടുത്തു.