ഹരിതകർമ സേനാംഗങ്ങൾക്ക് യൂണിഫോം വിതരണം ചെയ്തു

post

ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മസേനാംഗങ്ങൾക്കുള്ള യൂണിഫോം വിതരണം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി എസ് ആശ നിർവഹിച്ചു. വേസ്റ്റ് ബിൻ, ടാർപ്പ എന്നിവയും വിതരണം ചെയ്തു. ഗ്രാമസഭയിൽ നിന്നും തെരഞ്ഞെടുത്ത ഗുണഭോക്താകൾക്കാണ് വേസ്റ്റ് ബിൻ നൽകിയത്. വരും ദിവസങ്ങളിൽ ഗ്ലൗസ് ഉൾപ്പടെയുള്ള സുരക്ഷാ ഉപകരണങ്ങൾ ഹരിത കർമ സേനയ്ക്ക് നൽകുമെന്ന് പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്ത് അംഗങ്ങൾ, ഹരിത കർമ സേനാഗംങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.