'ഇനി ഞാൻ ഒഴുകട്ടെ' മൂന്നാം ഘട്ടത്തിന് തുടക്കമിട്ട് പെരിങ്ങര ഗ്രാമപഞ്ചായത്ത്

post

പെരിങ്ങര ഗ്രാമപഞ്ചായത്തിലെ 'ഇനി ഞാൻ ഒഴുകട്ടെ' മൂന്നാംഘട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രസിഡന്റ് എബ്രഹാം തോമസ് നിർവഹിച്ചു. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ ചാത്തങ്കേരി വളവനാരി തോട് ശുചീകരണ പ്രവർത്തനത്തിനാണ് തുടക്കം കുറിച്ചത്. പ്രവർത്തനങ്ങളുടെ ഭാഗമായി നീർച്ചാൽ നടത്തം, ജനകീയ വീണ്ടെടുപ്പ്, വൃത്തിയാക്കൽ തുടങ്ങിയവ നടത്തി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ റിക്കു മോനി വർഗീസ്, സെക്രട്ടറി ഷാജി എ തമ്പി, എംജിഎൻആർഇജിഎസ് എ ഇ അശ്വതി, പഞ്ചായത്ത് ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് തൊഴിലാളികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.