മാംസോല്‍പന്ന നിര്‍മാണത്തില്‍ സ്വയം പര്യാപ്തരാക്കാന്‍ പരിശീലനം

പട്ടികജാതി വിഭാഗക്കാരെ മാംസോല്‍പന്ന നിര്‍മാണത്തില്‍ സ്വയം പര്യാപ്തരാക്കി സ്വയം-സംരഭകരാക്കുന്ന ദേശീയ പദ്ധതിയിന്‍ കീഴിലുള്ള ആദ്യഘട്ട പരിശീലനപരിപാടി കോയിപ്രം ബ്ലോക്ക് ഓഫീസില്‍ പൂര്‍ത്തിയായി. കേരളത്തില്‍ നിന്ന് കോയിപ്രം ബ്ലോക്കിനെയാണ് പദ്ധതിയുടെ പൈലറ്റ് പ്രോജക്ടിനായി തിരഞ്ഞെടുത്തത്. ഐ സി എ ആര്‍ - ദേശീയ മാംസ ഗവേഷണകേന്ദ്രം, ഹൈദരാബാദ്, കോയിപ്രം ബ്ലോക്ക് പട്ടിക ജാതി വികസന വകുപ്പ് , പുല്ലാട് സര്‍ക്കാര്‍ മൃഗാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കോയിപ്രം ബ്ലോക്ക് എസ്‌സി ഓഫീസര്‍ മിനി എബ്രഹാം, ജില്ലാമൃഗ സംരക്ഷണ ഓഫീസര്‍ ഡോ. മിനി സാറ കുര്യന്‍, പദ്ധതിയുടെ ദേശീയ സംഘാടകനായ ഡോ. വിഷ്ണുരാജ്, കോയിപ്രം സീനിയര്‍വെറ്റിനറി സര്‍ജന്‍ ഡോ. എ എസ് ബിജുലാല്‍, ഡോ. വി കെ വിനോദ്, ഡോ. അംബിക ദേവി, , ഹണിമ എന്നിവര്‍ പങ്കെടുത്തു.