സൗജന്യ റേഷന്‍ വിതരണം; മൂന്ന് റേഷന്‍ കടകളില്‍ നിന്ന് 15000 രൂപ പിഴ ഈടാക്കി

post

ആലപ്പുുഴ: സൗജന്യ റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ രണ്ടു ദിവസമായി ലീഗല്‍ മെട്രോളജി വകുപ്പ് ആലപ്പുഴ ജില്ലയില്‍ 42 റേഷന്‍ കടകളില്‍ പരിശോധന നടത്തി. പരിശോധനയില്‍ പുലിയൂര്‍, മാവേലിക്കര കല്ലുമല, കൊചു കലവൂര്‍, മണ്ണഞ്ചേരി, പള്ളിപ്പുറം, വേളാര്‍വട്ടം, കളവങ്കോടം എന്നിവിടങ്ങളിലെ റേഷന്‍ കടകള്‍ക്കെതിരെ അളവില്‍ കുറച്ച് വില്പ്പന നടത്തിയതിന് കേസെടുത്തു. മൂന്ന് റേഷന്‍ കടകളില്‍ നിന്ന് 15000 രൂപ പിഴ ഈടാക്കുകയും 5 റേഷന്‍ കടകള്‍ക്കെതിരെ തുടര്‍ നടപടികളാരഭിക്കുകയും ചെയ്തു. കുപ്പി വെള്ളത്തിന് 13 രൂപ സര്‍ക്കാര്‍ വില നിശ്ചയിച്ചെങ്കിലും 20 രൂപ ഇടാക്കി വില്പ്പന നടത്തിയ ആര്‍ത്തുങ്കല്‍, അമ്പലപ്പുഴ എന്നിവിടങ്ങളിലെ ബേക്കറികള്‍ക്ക് 5000 രൂപ വീതം പിഴ ഇട്ടു. പാല്‍ സൂഷിക്കുന്നതിന് ഫ്രീസര്‍ ഉപയോഗിക്കുന്നതിനാല്‍ 25 രൂപ വേണമെന്ന വിചിത്രന്യായം പറഞ്ഞ്മില്‍മ പാലിന് 25 രൂപ ഈടാക്കിയ വഴിച്ചരി മാര്‍ക്കറ്റിലെ ഫ്രൂട്ട്‌സ്‌കടക്കാരനും 5000 രുപ പിഴ ഒടുക്കേണ്ടി വന്നു. ഞയറാഴ്ച ഉള്‍പ്പെടെ എല്ലാ ദിവസങ്ങളിലും പരിശോധന ഉണ്ടാകുമെന്ന് ആലപ്പുഴ ലീഗല്‍ മെട്രോളജി ഡെപ്പ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു.