എസ്എസ്എൽസി പരീക്ഷ: ജില്ലയിൽ 9925 വിദ്യാർഥികൾ

post

ജില്ലയിൽ ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതാൻ 9925 വിദ്യാർഥികൾ. ഇതിൽ 5110 ആൺകുട്ടികളും 4815 പെൺകുട്ടികളുമാണുള്ളത്. സർക്കാർ സ്‌കൂളുകളിൽ പരീക്ഷ എഴുതുന്ന 1516 പേരിൽ 811 ആൺകുട്ടികളും 705 പെൺകുട്ടികളുമുണ്ട്. എയ്ഡഡ് സ്‌കൂളുകളിൽ നിന്നായി 8080 വിദ്യാർഥികളിൽ 4136 ആൺകുട്ടികളും 3944 പെൺകുട്ടികളുമുണ്ട്. അൺഎയ്ഡഡ് സ്‌കൂളുകളിൽ നിന്നുള്ള 354 കുട്ടികളിൽ 170 ആൺകുട്ടികളും 184 പെൺകുട്ടികളുമാണ് പരീക്ഷ എഴുതുന്നത്.

പട്ടികജാതി വിഭാഗത്തിൽ 946 ആൺകുട്ടികളും 947 പെൺകുട്ടികളുമായി 1893 വിദ്യാർഥികളും പട്ടികവർഗ വിഭാഗത്തിൽ 66 ആൺകുട്ടികളും 36 പെൺകുട്ടികളുമായി 102 പേരും പ്രത്യേക പരിഗണന ആവശ്യമുള്ള 327 ആൺകുട്ടികളും 141 പെൺകുട്ടികളുമായി 468 പേരും പരീക്ഷ എഴുതും.

പത്തനംതിട്ട വിദ്യാഭ്യസ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്നത് മൈലപ്ര എസ്എച്ച്എച്ച്എസ്- 262 കുട്ടികൾ. തിരുവല്ല വിദ്യാഭ്യസ ജില്ലയിൽ തിരുവല്ല എംജിഎംഎച്ച്എസ്എസ് - 307 വിദ്യാർഥികൾ.

പരീക്ഷയ്ക്കായി 169 കേന്ദ്രങ്ങളാണ് ഒരുങ്ങിയിരിക്കുന്നത്. സർക്കാർ സ്‌കൂൾ 50, എയ്ഡഡ് 108, അൺഎയ്ഡഡ് ഏഴ്, സ്‌പെഷ്യൽ മൂന്ന് ടെക്‌നിക്കൽ ഒന്ന്.